കാസറഗോഡ്, (മെയ് 17 2019, www.kumblavartha.com) ● അനര്‍ഹമായി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട് സൗജന്യ റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ചെമ്മനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കണ്ടെത്തിയ പത്തോളം മുന്‍ഗണന കാര്‍ഡുകള്‍ റദ്ദാക്കി, ബന്ധപ്പെട്ടവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നേരത്തെ മുന്‍ഗണന കാര്‍ഡുകള്‍ ലഭിച്ച് പിന്നീട് ജീവിത സാഹചര്യങ്ങളില്‍ മാറ്റം വന്ന് മുന്‍ഗണന കാര്‍ഡിന് അര്‍ഹതയില്ലാത്തവരായി മാറിയവര്‍ കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി നിയമ നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
keyword : ration-card-should-be-transfered