ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർക്ക് 20 വർഷം തടവ്


മംഗളൂരു, (മെയ് 09 2019, www.kumblavartha.com) ● പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം തടവിന് വിധി. മംഗളൂരു അദ്ധീഷനൽ ഡിസ്ടിക് റ്റ് ആന്റ് പോസ്കോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബെൽത്തങ്ങടി കൊയ്യൂർ ടൈപ്പബയലു സ്വദേശി സച്ചിൻ കുമാർ (22) ലൈല പട്ലാടിയിലെ കെ. ടി. മാത്യൂസ് എന്ന മാനു (24) എന്നിവരെയാണ് കോടതി തടവിന് വിധിച്ചത്. 
2015 മാർച്ച് ഏഴിനാണ് കെസിനാസ്പദമായ സംഭവം. കോളേജ് വിട്ട് വരികയായിരുന്ന പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയും വീട്ടിലിറക്കാതെ വിജനമായ സ്ഥലത്തു കൊണ്ടു പോയി രണ്ടു പേരും ബലാത്സംഗം ചെയ്തുവെന്നാണ് കേസ് .ബെൽത്തങ്ങാടി എസ്.ഐ ഉഗ്രപ്പയാണ് കേസന്വേഷിത്.
കേസിനായി 23 റിക്കോർഡുകൾ പരിശോധിക്കുകയും  19 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഐ പി സി 376 (ഡി ) വകുപ്പ് പ്രകാരം ജസ്റ്റിസ് പല്ലവിയാണ് വിധി പറഞ്ഞത്. തടവ് ശിക്ഷക്ക് പുറമെ പ്രതികൾ 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ തുകയിൽ 18000 രൂപ വിധം ഇരയായ പെൺകുട്ടിക്ക് നൽകാനും നിർദേശിച്ചു.
keyword : rape-of-college-student-two-sentenced-twenty-years-imprisonment