മാസപ്പിറവി കണ്ടു; നാളെ റമദാൻ വ്രതാരംഭം
മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.