മധൂരിൽ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പും പഞ്ചായത്തും രംഗത്ത്


മധൂർ (മെയ് 16 2019, www.kumblavartha.com) ● മധൂരിൽ മഴക്കാല രോഗ നിയന്ത്രണത്തിന് ആരോഗ്യ വകുപ്പും പഞ്ചായത്തും പ്രവർത്തനങ്ങൾ ശക്തമാക്കി.ഇരൂപതു വാർഡുകളിലേയും വാർഡ് ശുചിത്വ സമിതി യോഗം ചേർന്ന് പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.കവുങ്ങിൻ തോട്ടങ്ങളുടെ ഉടമകൾക്ക് പാളകൾ നീക്കം ചെയ്യാൻ നിർദ്ദേശങ്ങൾ നൽകി. ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. വീടുകളിൽ ബോധ വൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു വരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ഇതര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ആവശ്യമായ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചു വന്നിരുന്ന ഹോട്ടലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്പിച്ചു. കൊതുകുവളർത്തുന്ന സാഹചര്യമുണ്ടാക്കിയ കോഴിക്കടയ്ക്ക് പിഴ ഈടാക്കി. കോട്പ നിയമം പാലിക്കാത്ത ഒൻപതു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.പരിശോധനയ്ക്ക് , ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, ജെ.എച്ച്.ഐ, എ.പി.അരുൺ, ജെ.പി എച്ച് എൻമാരായ കെ.ശാന്ത, ശോഭ കാന്തിക്കര എന്നിവർ നേതൃത്വം നൽകി.
keyword : premonsoon-cleaning-effort-madhur-panchayath-health-department