പെരുന്നാൾ അവധി; സ്കൂൾ തുറക്കുന്നത് ജൂൺ ആറിന്


തിരുവനന്തപുരം, (മെയ് 29, 2019, www.kumblavartha.com) ● സംസ്ഥാനത്ത് സ്കൂൾ പ്രവേശനോൽസവം ജൂൺ 6 ലേക്കു മാറ്റാൻ തീരുമാനിച്ചു. നേരത്തെ 1നു തുറക്കാനാണ്  നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.

മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്തുനൽകിയിരുന്നു.    നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
keyword : perunnal-holidays-school-opens-june-six