മംഗളുരു സ്റ്റേറ്റ് ബാങ്കിന് സമീപം പാർക്കിൽ അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ


മംഗളുരു, (മെയ് 08 2019, www.kumblavartha.com) ● മംഗളുരുവിൽ സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാൻറിന് സമീപത്തുള്ള പാർക്കിൽ  അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ബുധനാഴ്ച രാവിലെയാണ് ഓട് കൊണ്ട് അടിയേറ്റ് തലയോട് പൊട്ടിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. പണ്ടേശ്വർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് പൊട്ടിയ ഓടിൻ കഷണം ചിതറിക്കിടക്കുന്നുണ്ട്. ഒരു കോൺക്രീറ്റ് സ്ലാബിന് സമീപമാണ് മൃതദേഹം കണ്ടത്. കൂടുതൽ അന്വഷണങ്ങൾക്ക് ശേഷമേ മറ്റു വിശദാംശങ്ങൾ ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.

keyword : park-near-State-Bank-Anonymous-Killed-manglore