എം.എസ്.എഫ് എ പ്ലസ് മീറ്റ് ശ്രദ്ധേയമായി


കാഞ്ഞങ്ങാട്, (മെയ് 29, 2019, www.kumblavartha.com) ●എം.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എ പ്ലസ് മീറ്റ് ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കാഞ്ഞങ്ങാട് യതീംഖാന ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ സി.എച്ച് മുഹമ്മദ്‌ കോയ എക്സിലൻസി അവാർഡ് നൽകി വിദ്യാത്ഥികളെ  അനുമോദിക്കുകയും  മോട്ടിവേഷൻ ക്ലാസ്സും നടുത്തി.
 എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയിൽ  എം.എസ്.എഫ്  നാഷണൽ പ്രസിഡന്റ്‌ ടി. പി അഷ്‌റഫലി മീറ്റ് ഉത്ഘാടനം ചെയ്തു. ചന്ദ്രിക ഡയറക്ടർ മെട്രോ മുഹമ്മദ് ഹാജി വിദ്യാർത്ഥികൾക്ക് സി.എച്ച് മുഹമ്മദ്‌ കോയ എക്സിലൻസി അവാർഡ് നൽകി. പ്രമുഖ ഇന്റർനാഷണൽ ട്രെയിനർ  അഡ്വ: എ വി വാമനകുമാർ മോട്ടിവേഷൻ ക്ലാസ്സ്‌ നേത്രത്വം നൽകി.
എം.എസ്. എഫ് ജില്ലാ ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു.
 ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.മുനീർ ഹാജി , അസീസ് കളത്തൂർ, ഹാഷിം ബംബ്രാണി, കെ.ടി.റൗഫ്, ഷാഹിദ റഷീദ്, എം.പി ജാഫർ,വൻ ഫോർ അബ്ദുൽ റഹ്മാൻ, എ.ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, ഹാരിസ് പടല്ല, ഹംസ മുക്കൂട്, ഇർഷാദ് മൊഗ്രാൽ, അസറുദീൻ എതിർത്തോട്, ഖാദർ ആലൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, നഷാത് പരവനടുക്കം,സാദിഖുൽ അമീൻ, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, തസ്‌ലീന മേലാങ്കോട്,  ഹസ്സൻ പടിഞ്ഞാർ, ഷഹീൻ കുണിയ, സിദീഖ് മഞ്ചേശ്വരം, ജാഫർ കല്ലഞ്ചിറ, ജാബർ ചിത്താരി, ആശിർ കല്ലൂരാവി എന്നിവർ സംസാരിച്ചു.

keyword : notable-msf-aplus-meet