ബണ്ട്വാൾ, (മെയ് 15 2019, www.kumblavartha.com) ●കളത്തൂരിൽ നിന്നും തട്ടിക്കൊണ്ട് പോയതായി പറയപ്പെടുന്ന സംഭവം നിഷേധിച്ച് പെൺകുട്ടി. വീഡിയോ ക്ലിപ്പിലൂടെയാണ് തങ്ങൾ വിവാഹിതരായതായി പഞ്ചമിയും സുപ്രീതും വിവാഹിതരായതായി അറിയിച്ചത്.
ഞങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും, എന്നെ ആരും തട്ടിക്കോണ്ട് പോയതല്ലെന്നും, ഒരുമിച്ച് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സുപ്രീതിന്റെ കൂടെ ഇറങ്ങി വന്നതെന്നും, സുപ്രീതിന്റെ കൂടെയുള്ള ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും പഞ്ചമി വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി യാണ് കളത്തൂരിലെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള സംഭവം നടന്നത്. നാട്ടുകാര്‍ സംഭവം കണ്ടതോടെ കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോവുകയും ഏതാനും വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു. പിന്നീട് കാര്‍ ഉപ്പള ഐല മൈതാനിക്ക് സമീപത്തേക്ക് എത്തിയപ്പോള്‍ പിടികൂടി കാര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.
തുടർന്ന് വിട്ളയിൽ വെച്ചും ഇവരെ തടയുകയും ചെയ്തിരുന്നു, സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ വിവാഹിതരായി എന്ന വിവരം വീഡിയോ സഹിതം പുറത്തറിയിക്കുന്നത്.
അതിനിടെ പെൺകുട്ടിയെ തട്ടികൊണ്ട് പോയന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഉപ്പളയിലും ബന്തിയോടും ഉണ്ടായ സംഘർഷത്തിന്റെ പേരിൽ 50 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കുമ്പള പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
keyword : not-kidnapped-they-are-married-video-clip-kalathoor-girl