എൻ. ഡി. എ. ലീഡ് തുടരുന്നു.; കേരളത്തിൽ യു ഡി എഫ് 16 ഇടത് നാലിടത്ത്; കുമ്മനം പിന്നിൽ;കാസറഗോഡ് സതീഷ് ചന്ദ്രൻ മുന്നിൽ


ന്യൂഡൽഹി / തിരുവനന്തപുരം, (മെയ് 23, 2019, www.kumblavartha.com) ● കൂടുതൽ  തിരെഞ്ഞെടുപ്പ് ഫല സൂചനകൾ വരുമ്പോൾ കേന്ദ്രത്തിൽ എൻ ഡി എ ക്ക് മുൻതൂക്കം. കേരളത്തിലെ സീറ്റുകളിൽ യു ഡി എഫ് കനത്ത മുന്നേറ്റം നടത്തുകയാണ്.
ലീഡ് നിലയിറഞ്ഞ 315  മണ്ഡലങ്ങളിൽ 185 ഇടത്ത് എൻ ഡി. എ യും 77 ഇടത്ത് യു  പി എ യും മറ്റുള്ളവർ നാലിടത്തും ലീഡ് ചെയ്യുന്നു. 56 സ്ഥലത്ത് മറ്റുള്ളവർ മുന്നിട്ട് നിൽക്കുന്നു .
കേരളത്തിൽ നാലിടത്ത് എൽ ഡി എഫും 16 സീറ്റിൽ യു ഡി എഫും ബി.ജെയിയും ലീഡ് ചെയ്തിരുന്ന തിരുവനന്തപുരത്ത് ഇപ്പോൾ തരൂറാണ് 1500 ലധികം വോട്ടിന് ലീഡ് ചെയ്യുന്നത്. 
പോസ്റ്റൽ വോട്ടുകളാണ് ഇപ്പാൾ എണ്ണിക്കഴിഞ്ഞത്.
കാസ്റഗോഡ് സതിഷ് ചന്ദ്രൻ 247 വോട്ടിന് ലീഡ് ചെയ്യുന്നു.
keyword : nda-lead-countinue-kerala-udf-16-ldf-4-kummanam-behind-kasaragod-satheesh-chandran-front