നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;കേരളത്തിൽ നിന്ന് വി മുരളിധരൻ സഹമന്ത്രി


ഡൽഹി, (മെയ് 30, 2019, www.kumblavartha.com) ● നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്നാഥ് സിങ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്. അമിത്ഷാ മന്ത്രിസഭയിൽ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് അമിത്ഷാ മന്ത്രിസഭയിലെത്തുന്നത്. നിതിൻ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ ആർഎസ് എസ് മുഖമാണ് ഗഡ്കരി. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തിൽ നിന്നുള്ള ഏക മന്ത്രിസഭാംഗം.
സദാനന്ദ ഗൗഡ, നിർമ്മല സീതാരാമൻ, എൽജെപി നേതാവ് രാം വിലാസ് പസ്വാൻ, നരേന്ദ്രസിങ് തോമാർ, രവിശങ്കർ പ്രസാദ്, എസ്എഡി നേതാവ് ഹർസിമ്രത് കൗർ, തവാർ ചന്ദ് ഗെഹ്ലോട്ട്, എസ് ജയശങ്കർ, രമേശ് പൊഖ്രിയാൽ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി അർജുൻ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, ഡോ ഹർഷ് വർധൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർഅബ്ബാസ് നഖ്വി, പ്രഹ്ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ലോക്ജനശക്തി പാർട്ടി നോതാവായ രാംവിലാസ് പസ്വാൻ ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. സർക്കാരിലെ ദളിത് മുഖമാണെന്ന പ്രത്യേകത കൂടി പസ്വാനുണ്ട്. മുൻ വിദേശ കാര്യ സെക്രട്ടറിയും പദ്മശ്രീജേതാവുമാണ് മന്ത്രിസഭയിലെ പുതുമുഖമായ എസ് ജയശങ്കർ.
keyword : narendra-modi-sworn-v-muralidharan-state-ministor