മുഹിമ്മാത്ത് അഹ്ദലിയ്യ ദിക് ര്‍ ദുആ സമ്മേളനം നാളെ (30-05-19)


പുത്തിഗെ, (മെയ് 29, 2019, www.kumblavartha.com) ● മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യൂക്കേഷന്‍ സെന്ററിന് കീഴില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മാസാന്തം നടന്നു വരുന്ന അഹ്ദലിയ്യ മജ്‌ലിസും മഹ് ളറതുല്‍ ബദ് രിയ്യയും പ്രാര്‍ത്ഥനാ സമ്മേളനവും 30ന് രാത്രി 10 മണിക്ക് തറാവിഹിന് ശേഷം നടക്കും. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഹാജി അമീര്‍ അലി ചൂരി, അബ്ദുസ്സലാം അഹ്‌സനി, മുസ്ഥഫ സഖാഫി പട്ടാമ്പി,ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അബ്ബാസ് സഖാഫി കാവുംപുറം സംബന്ധിക്കും.

ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍, തഹ് ലീല്‍, സ്വലാത്ത്, ഉദ്‌ബോധനം, സമാപന പ്രാര്‍ത്ഥന എന്നിവക്ക് ശേഷം തബറുക്ക് വിതരണത്തോടെ പരിപാടി സമാപിക്കും.
keyword : muhimmath-ahdaliya-zikr-dua-a-sammelanam-tommorow-30-05-19