എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു


ഉപ്പള (മെയ് 01 2019, www.kumblavartha.com) ● എം, എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന കൗൺസിൽ യോഗം സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യു കെ സൈഫുള്ളാ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.എം എസ് എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂർ പ്രമേഹ പ്രഭാഷണം നടത്തി. പരിപാടിയിൽ ഗോൾഡൻ റഹ്മാൻ, ഇർഷാദ് മൊഗ്രാൽ, പി വൈ ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഉളവാർ, റഹിം പള്ളം, സഹദ് അംഗഡിമൊഗർ, സിദ്ദീഖ് ബായാർ തുടങ്ങിയവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസ്സർ ഖാദർ ആലൂർ യോഗം നിയന്ത്രിച്ചു. സവാദ് അംഗഡിമൊഗർ സ്വാഗതവും, മുഫാസി കോട്ട നന്ദിയും പറഞ്ഞു.

ഭാരവാഹിക്കൾ പ്രസിഡന്റ് : സവാദ് അംഗടിമുഗർ, വൈസ് പ്രസിഡന്റ് നൗഷാദ് മീഞ്ച,സാലിഹ് ബന്ദിയോട്,അൻസാർ പാവൂർ.

ജനറൽ സെക്രട്ടറി മുഫാസി കോട്ട.ജോയിൻ സെക്രെട്ടറി മുഫീദ് പൊസോട്ട്,റുവൈസ് ആരിക്കാടി,സുൽത്താൻ പെർള,സവാസ് കയ്യർക്കട്ടെ. ട്രഷറർ ജംഷീർ മൊഗ്രാൽ.