മൂസാക്ക, മാപ്പിളപ്പാട്ട് ഗാന ശാഖയെ തനറെ മാസ്മരിക ശബ്ദം കൊണ്ട് കീഴടക്കിയ കലാകാരൻ; ദുബായ് മലബാർ കലാസാംസ്കാരിക വേദി


ദുബായ്, (മെയ് 06 2019, www.kumblavartha.com) ●മാപ്പിളപ്പാട്ട് ഗാന ശാഖയെ തനറെ മാസ്മരിക ശബ്ദം കൊണ്ട് പതിറ്റാണ്ട് കാലമായി കീഴടക്കിയ എരിഞ്ഞോളി മൂസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായ് മലബാർ കലാസാംസ്കാരിക വേദി. അദ്ദേഹത്തിൻറെ മരണം മലയാളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും മാപ്പിളപ്പാട്ട് ഗാന ശാഖയെ തന്റെ തനത് ശൈലിയിലൂടെ സമൂഹമധ്യേ നന്മയുടെ വരികളിലൂടെ ആസ്വാദകരുടെ കർണപുടങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച, സാധാരണക്കാരുടെ ഹൃദയം കവർന്ന നല്ലൊരു ഗായകനായിരുന്നു മൂസക്കയെന്നും ദുബായ് മലബാർ കലാസാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കലട്ര മാഹിൻ ഹാജി, രക്ഷാധികാരി ശംസുദ്ധീൻ നെല്ലറ, ചെയർമാൻ യൂസുഫ് അൽഫലാഹ്,  ജനറൽ കൺവീനർ അഷ്‌റഫ് കർള, ട്രഷറർ ഇക്ബാൽ അബ്ദുൽ ഹമീദ്, കൺവീനർ നാസർ മുട്ടം എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
keyword : moosakka-Mappilapattu-song-branch-With-good-voice-Conquered-Artist-Dubai-Malabar-Art-Gallery