കുട്ടികൾക്ക് ആധുനിക രീതിയിലുള്ള കായിക പരിശീലനങ്ങൾക്ക് സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും സൂരംബയലിൽ ഒരുങ്ങി


കുമ്പള, (മെയ് 27, 2019, www.kumblavartha.com) ●സ്കൂൾ കുട്ടികൾക്കും മറ്റും  കായികപരിശീലനം  നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും സൂരംബയലിൽ ഒരുങ്ങി.
സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ മൈതാനത്താണ് ശാസ്ത്രീയമായ  രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും ഹൈ ജംപ് ലോങ് ജംപ് പിറ്റുകളും ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസ് സംവിധാനവും ബർമുഡ ഗ്രാസ് ടർഫും ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, കബഡി കോർട്ടുകളും ഒരുക്കിയിട്ടുള്ളത്.
സി എച്ച് മുഹമ്മദ് കോയ മെമോറിയൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ചെറിയ ചാർജ് ഈടാക്കിക്കൊണ്ട് പുറമെ നിന്നുള്ള  കുട്ടികൾക്കും പരിശീലനം  നേടാനുള്ള അവസരങ്ങൾ നൽകുമെന്ന്  സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ  മുഹമ്മദ് ഇഖ്ബാൽ പേരാൽ, പ്രിൻസിപ്പാൾ  കെ വി  ഭട്ട് എന്നിവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പരിശീലന സംവിധാനങ്ങളുടെ പ്രി-ലാഞ്ചിങ് മുഹമ്മദ് ഇഖ്ബാൽ, പ്രസ്ഫാറം ട്രഷറർ കെ എം എ സത്താർ, പ്രിൻസിപ്പാൾ കെ വി ഭട്ട് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം  ചെയ്തു കൊണ്ട്  നിർവ്വഹിച്ചു.
പി എ റംസാൻ മെമ്മോറിയൽ ട്രസ്റ്റാണ് റേസ് സ്പോർട്സ് കോംപ്ലക്സ് എന്ന പേരിൽ ആധുനിക കായികപരിശീലന കേന്ദ്രം നിർമ്മിച്ചു നൽകിയത്.
keyword : modern-forms-physical-training-children-Synthetic-tracks-pits-ready-at-soorambayal