സ്നേഹ സൗഹൃദ ഒത്തുകൂടലായി ഇഫ്ത്താർ സംഗമം


കാസർകോട്, (മെയ് 18, 2019, www.kumblavartha.com) ● വനിത കൂട്ടായ്മയായ എ വുമൺസ് അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെൻറ് അവേക്ക് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം സ്നേഹ സൗഹൃദ ഒത്തുകൂടലായി. സാമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഇഫ്ത്താർ മീറ്റിൽ പങ്കെടുത്തു. കാസർകോട് ഇസ് ലാമിക്ക് സെന്റർ ഖത്വീബ് നാസർ ചെറുകര റമദാൻ സന്ദേശം നൽകി. സ്‌നേഹവും സൗഹൃദവുമാണ് ഓരോ മതത്തിന്റെയും അടിസ്ഥാനമെന്ന് നാസർ ചെറുകര പറഞ്ഞു. പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുമ്പോഴാണ് ആഘോഷങ്ങൾ അർഥപൂർണമാവുന്നത്. ഇത് തിരിച്ചറിയാനാവാത്തതാണ് സമൂഹത്തിൽ അസഹിഷ്ണുത പടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.  
പ്രസിഡന്റ് യാസ്മിൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷറഫുന്നീസ ഷാഫി സ്വാഗതം പറഞ്ഞു.
ഡോ. ആമിന മുണ്ടോൾ, ഡോ. ചന്ദ്രൻ , മുഹമ്മദ് നിസാർ, പി.ടി. ഉഷ, പ്രൊഫ. ഗോപിനാഥ്, ഡോ. ജറീന, ഡോ. ഷംസുദ്ദീൻ, സക്കീന അക്ബർ, ഷിഫാനി മുജീബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റജുല ഷംസു നന്ദി പറഞ്ഞു.keyword : love-friendly-iftar-meet