ജലക്ഷാമം മൂലം ഹോട്ടലടച്ചു; മനോ വിഷയത്തെത്തുടർന്ന് ഉടമ തൂങ്ങി മരിച്ചു


അഡൂർ, (മെയ് 13, 2019, www.kumblavartha.com) ● ജലക്ഷാമത്തെത്തുടർന്ന് ഹോട്ടല്‍ അടച്ച് പൂട്ടിയ മനോവിഷമത്തിൽ  ഉടമയെ വിറക്പുരയില്‍ തൂങ്ങിമരിച്ചു. അഡൂര്‍ അളിയനടുക്കയിലെ അപ്പക്കുഞ്ഞി - ഗോപി ദമ്പതികളുടെ മകന്‍ പവിത്രനെയാണ് (28) ഞായറാഴ്ച രാവിലെ വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന പവിത്രനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മാതാവ് വിറകെടുക്കാന്‍ ചെന്നപ്പോഴാണ് പവിത്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഡൂരില്‍ അശോക് ഭവന്‍ എന്ന പേരില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവരികയായിരുന്നു. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു പവിത്രനെന്ന് ബന്ധുക്കള്‍ പറയുന്നു. ഹോട്ടല്‍ അടച്ചുപൂട്ടിയതോടെ തന്റെ അവസ്ഥ പരിതാപകരമാണെന്ന് ഇയാള്‍ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ് പവിത്രന്‍.
keyword : lack-of-water-hotel-owner-hanged