കുമ്പള ഇനി പുകയില നിരോധിത പഞ്ചായത്ത്


കുമ്പള, (മെയ് 31, 2019, www.kumblavartha.com) ● കുമ്പള ഇനി പുകയില നിരോധിത പഞ്ചായത്ത്.  പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുമ്പള ജി എസ് ബി എസിൽ സംഘടിപ്പിച്ച  ചടങ്ങിലാണ് കുമ്പളയെ പുകയില നിരോധിത പഞ്ചായത്തായി  പ്രഖ്യാപിച്ചത്.
           ബ്ലോക്ക് പഞ്ചായത്തംഗം  സത്യശങ്കര ഭട്ട്  പ്രഖ്യാപനം നടത്തി.  കുമ്പള ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കെ എൽ പുണ്ടരികാക്ഷ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. ദിവാകർ റൈ ക്ലാസെടുത്തു.
      വൈസ് പ്രസിഡന്റ്  ഗീത ഷെട്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി എൻ മുഹമ്മദലി, അംഗങ്ങളായ സുജിത് റൈ, സുധാകര കാമത്ത്, അരുണ ആൾവ, ഹരീഷ് ഗട്ടി, സി ഡി എസ് ചെയർപേഴ്സൺ സബൂറ, എക്സൈസ് ഓഫീസർ ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സത്താർ ആരിക്കാടി, ജി എസ് ബി എസ് കുമ്പള പ്രധാന അധ്യാപിക സരോജിനി ടീചർ, പഞ്ചായത്ത് സെക്രട്ടറി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ കുമാർ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ നന്ദിയും പറഞ്ഞു. 
    ഇതോടനുബന്ധിച്ച് കമ്പള ടൗണിൽ നടന്ന പ്രചരണ ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കേഴ്സ്,   ആരോഗ്യ വകുപ്പ്  ജീവനക്കാർ  സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ  സംബന്ധിച്ചു.
keyword : kumbla-tobacco-banned-panchayath