കുമ്പള സംസ്ഥാനത്തെ പ്രഥമ പുകവലി നിരോധിത പഞ്ചായത്ത്. പ്രഖ്യാപനം നാളെ


 കുമ്പള, (മെയ് 30, 2019, www.kumblavartha.com) ● സംസ്ഥാനത്തെ പ്രഥമ പുകവലി നിരോധിത പഞ്ചായത്തായി കുമ്പളയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കുമ്പള ഗ്രാമ പഞ്ചായത്തും കുമ്പള സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ കുമ്പള ജി എസ് ബി എസ്സിൽ ചേരുന്ന യോഗത്തിൽ ജില്ല കളക്ടർ ഡോ. സജിത് ബാബു ഐ എ എസ് പ്രഖ്യാപനം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്യും. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ  പുണ്ടരികാക്ഷ അധ്യക്ഷത വഹിക്കും. കേന്ദ്ര പുകയില ഉപയോഗ നിയന്ത്രണവും തടയലും 'കോട്പ' നിയമം 2003 പ്രകാരം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നിശ്ചിത വലിപ്പത്തിൽ 'പുകയില നിരോധിത മേഖല', 'ഇവിടെ പുകവലിക്കുന്നത് ശിക്ഷാർഹമാണ് ' എന്നീ ബോർഡുകൾ സ്ഥാപിക്കണമെന്നും പുകയില പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും കുമ്പളയുടെ വിവിധ ഭാഗങ്ങളിൽ വാഹനത്തിൽ മൈക്ക് കെട്ടി പ്രചരണം നടത്തി.
കുമ്പള ഇനി പൊതു സ്ഥലത്തെ പുകവലി നിരോധിത പഞ്ചായത്ത്.കേന്ദ്ര സർക്കാരിന്റെ 2003 ലെ പുകയില ഉപയോഗ നിയന്ത്രണ നിയമ (COTPA) മനുസരിച്ച് പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കടകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് പുരോഗമിച്ചു വരുന്നു. ആരോഗ്യ വകുപ്പ് വ്യാപകമായ ബോധവൽക്കരണവും നടത്തി വരുന്നു. ലൈസൻസ് പുതുക്കുന്ന എല്ലാ കടകളിലും മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമാക്കി. ഈ നിയമപ്രകാരം പൊതു സ്ഥലത്ത് പുകവലിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുകയോ തടവ് ശിക്ഷ നൽകുകയോ ചെയ്യാം. ആരോഗ്യ വകുപ്പിനും എക്സൈസ് വകുപ്പിനും പോലീസിനുമാണ് ചുമതല. നിയമപ്രകാരം പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്കും നിയന്ത്രണങ്ങളുണ്ട്. വിൽപന നടക്കുന്ന കടകളിൽ 18 വയസിനു താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതല്ലെന്ന ബോർഡ് കൂടി സ്ഥാപിക്കണം. പുകവലിക്കാൻ സഹായിക്കും വിധത്തിൽ തീപ്പെട്ടിയോ സിഗർലൈറ്റോ തീ കൊളുത്താനുള്ള മറെറന്തെങ്കിലുമോ നൽകാൻ പാടുള്ളതല്ല. ആറു മാസമായി കുമ്പളയെ പൊതുസ്ഥലത്തെ പുകയില രഹിത പഞ്ചായത്താക്കി മാറ്റുവാൻ ശ്രമിക്കുന്നുവെന്ന് പ്രസിഡണ്ട് പുണ്ഡരി കാക്ഷ പറഞ്ഞു. ചുമതലപ്പെടുത്തിയ വിവിധ വകുപ്പുകൾ ശക്തമായി ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചു വരികയായിരുന്നു. ലോക പുകയില വിരുദ്ധ ദിനമായ നാളെ കാലത്ത് കുമ്പള ജി.എസ്.ബി.എസിൽ നടക്കുന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും.തുടർന്ന് ഡോ.സജിത് ബാബു ഐ. എ.എസ് പ്രഖ്യാപനം നടത്തും. ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് പുണ്ഡരീകാക്ഷ അധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി മുഖ്യാതിഥിയായിരിക്കും.
keyword : kumbla-state-Preliminary-Smoking-banned-panchayat-Announcement-tomorrow