കുമ്പള ഗവ:സ്കൂളിന്റെ പ്രിയപുത്രന് കണ്ണീരോടെ വിട


കുമ്പള, (മെയ് 27, 2019, www.kumblavartha.com) ●പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ കാത്ത് നിൽക്കാതെ മനീഷ് യാത്രയായി. നാട്ടുകാരും ബന്ധുക്കളും അധ്യാപകരും കൂട്ടുകാരും അടങ്ങുന്ന വൻ ജനാവലിയെ സാക്ഷിയാക്കി, തന്റെ രക്ഷകനായെത്തിയ അജിത്തിനെ കൂടെ കൂട്ടി ഒന്നുമറിയാതെ അവൻ ഉറങ്ങിക്കിടന്നു. ഒരു നാട് മുഴുവനും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. 
നാടൻ പാട്ടുകളുടെ കൂട്ടുകാരനായ മനീഷ് കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അധ്യാപകർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ. കുമ്പള നയിക്കാപ്പ് സ്വദേശിയായ മണികണ്oന്റെ മകനായ മനീഷ് നാട്ടിലെ ബാലസംഘത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മാത്രമല്ല സ്കൂൾ ഗാനമേള ടീം അംഗമാണ്. കലോത്സവങ്ങളിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച മനീഷിന്റെ സംഗീത സ്വരം സാമൂഹ്യ ശാസ്ത്ര ക്ലബിന് വേണ്ടി മാർച്ച് 2019 ൽ അവസാനമായി സ്കൂളിൽ മുഴങ്ങി.ഒരു പിടി ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട് ആരവങ്ങളേതുമില്ലാതെ, യാത്രയായ പ്രിയ ശിഷ്യന് എല്ലാ ഗുരുനാഥന്മാരും സ്കൂൾ PTA യും അനുശോചനം രേഖപ്പെടുത്തി.
keyword : kumbla-Govt-School-Dear-son-leave-tears