കെ എം സി സി ബദിയടുക്ക പഞ്ചായത്ത് റംസാൻ കിറ്റ് വിതരണം ചെയ്തു


ബദിയടുക്ക, (മെയ് 22, 2019, www.kumblavartha.com) ● അബുദാബി കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ വിഷന്‍ 2020 പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള റംസാൻ  കിറ്റ് വിതരണം മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എസ് ടി യു  ബീഡി തൊഴിലാളികൾക്കാണ് കിറ്റ് വിതരണം ചെയ്‌തത്‌. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബദറുദീൻ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, എസ് ടി യു  ബദിയടുക്ക പഞ്ചായത്ത് ജനറൽ  സെക്രട്ടറി മൊയ്‌തീൻ  പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര മുഹമ്മദ് പിലാങ്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
keyword : kmcc-badiyadukka-panchayath-distributed-ramsan-kit