എസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു


പുത്തിഗെ, (മെയ് 16 2019, www.kumblavartha.com) ● എം എസ് എഫ് അംഗടിമുഗർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  ജുവൈരിയ, കൃതി റൈ ഡി, മഷ്‌ബൂബ എന്നീ വിദ്യാർത്ഥികൾ അനുമോദനങ്ങൾ ഏറ്റു വാങ്ങി.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ സവാദ് അംഗഡി മുഗർ, പുത്തിഗെ പഞ്ചായത് പ്രസിഡന്റ്‌ മൻസൂർ കന്തൽ,  പുത്തിഗെ പഞ്ചായത്ത്‌ സെക്രട്ടറി സിറാജ് അംഗടിമുഗർ,  ഖത്തർ കെഎംസിസി അംഗഡിമുഗർ ശാഖ ഭാരവാഹി ഷെബീർ ഫാരിസ്, ജാസിർ പാറ, എം എസ് എഫ് അംഗടിമുഗർ ശാഖ പ്രസിഡന്റ്‌ മുനീസ്, ഫാർസിന് അഹ്മദ്, സനാഫ്, അസീസ് എന്നിവർ അനുമോദന യോഗത്തിൽ സംബന്ധിച്ചു.
keyword : honored-sslc-winners