ജില്ലയിലെ സർക്കാർ ഓഫീസുകളും പരിസരവും മെയ് 25 നകം വൃത്തിയാക്കണം


കാസറഗോഡ്, (മെയ് 22, 2019, www.kumblavartha.com) ● ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും മേധാവികള്‍  ഈ മാസം 25 ന് ഓഫിസും പരിസരവും വൃത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും ഡ്രൈനേജുകള്‍ വൃത്തിയാക്കാന്‍ വേണ്ട നടപടികള്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി നിര്‍വഹിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു നിര്‍ദേശിച്ചു. 
മഴക്കാല സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ആര്യോഗ്യ വകുപ്പ് സ്വീകരിക്കണമെന്നും ഏത്  അടിയന്തര സാഹചര്യവും നേരിടാന്‍ എല്ലാ ആശുപത്രികളും സുസജ്ജമായിരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
keyword : government-offices-premises-district-should-be-clean-before-may-25