യുവതിയുടെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് സംശയം – പൊലീസില്‍ പരാതി നല്‍കി


ഉപ്പള, (മെയ് 12 2019, www.kumblavartha.com) ● മംഗല്‍പാടി പഞ്ചായത്ത്  ഇച്ചിലങ്കോട് പാണംവീട് താമസിക്കുന്ന മറിയമ്മ (49 )യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. ഇതു സംബന്ധിച്ച് മറിയമ്മയുടെ മകള്‍ പൊലീസ് ചീഫിന് പരാതി നല്‍കി.

ഏപ്രില്‍ ഏഴിന് രാവിലെയാണ് മറിയമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്ന് നാട്ടില്‍ പ്രചരിച്ചു. മൂന്ന് പെണ്‍മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇവരില്‍ ഒരാളെ ഉപ്പളയിലേക്കും, മറ്റൊരാളെ അടുക്കയിലേക്കും വിവാഹം കഴിച്ച് അയച്ചതാണ്.

യുവതിയുടെ മയ്യത്ത് കുളിപ്പിച്ച ആളുകളോടും, ഇവരുടെ വീടിനടുത്തുള്ള സാമൂഹ്യപ്രവര്‍ത്തകനോടും എസ്പി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മക്കളുടേയും ഏകാശ്രയമായ മറിയയെ കൊലപ്പെടുത്തിയ ആളുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം എന്നാണ് ഇവരുടെ മക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
keyword : girl-death-mystery-doubt-murder-complined-police