എസ് എസ് എൽ സി : ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ കുമ്പള എച്ച് എസ് എസിൽ ഏഴ് മുഴുവൻ എ പ്ലസ്


കുമ്പള, (മെയ് 09 2019, www.kumblavartha.com) ● ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ സർക്കാർ വിദ്യാലയമായ കുമ്പള ഗവൺമെന്റ് ഹയർ സെക്കൽറ്റി സ്കൂളിൽ എസ്.എസ് എൽ സി യിൽ മികച്ച വിജയം, ഏഴ് കുട്ടികൾ എല്ലാ വിഷയത്തിലും ഏ പ്ലസ് ഗ്രേഡ് നേടി, നാലു വിദ്യാർഥികൾ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടിയപ്പോൾ പത്തു പേർക്ക് എട്ടു വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.
വൈശാഖ് എ. തേജസ്വി ഷെട്ടി എൻ , അബ്ദുൽ ഹമീദ്, ചാന്ദ്നി എസ്, മറിയം ഇംശീറ, സ്ൻജാന കെ. , റോഷനി എന്നിവർ എല്ലാ വിഷയത്തിലും ഏ പ്ലസ് നേടി. 
തേജ സൂര്യ എം.എസ്, ഹിബ ഐഷ ഹുസൈൻ, വർഷ ആർ.കെ, മറിയം ലസീമ എന്നിവർക്ക് ഒരു വിഷയത്തിലൊഴികെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി.
ജില്ലയിൽ മെച്ചപ്പെട്ട സൗകര്യം ലഭ്യമായിട്ടുള്ള വിദ്യാലയമാണിത്. പുതിയ ഹൈടെക് ക്ലാസുകൾ പ്രവർത്തനം തുടങ്ങാൻ തയ്യാറായി നിൽക്കുന്നു.
മേളകളിലും സ്പോർട്സ് ഗെയിംസ് എന്നിവയിലും സംസ്ഥാന സജീവമായ പങ്കാളിത്തം വഹിക്കുന്ന സ്കൂളിൽ നിന്നും ജില്ലാ സംസ്ഥാന തല മേളകളിൽ കുട്ടികൾ പങ്കെടുത്തിരുന്നു'. ക്ലബ് പ്രവർത്തനങ്ങളിലും സജീവമാണ്.
മലയാളം, ഇംഗ്ലീഷ് കന്നഡ മീഡിയത്തിലായി രണ്ടായിരത്തോളം വിദ്യാർഥികളാണുള്ളത്. ഭിന്നശേഷിക്കാരുടെ പ0നത്തിനും കൗൺസിലിങ്ങിനും പ്രത്യേകം അധ്യാപകർ നിലവിലുണ്ട്.
എട്ടു വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ  : റോഷനി, ഫാത്തിമത്ത് സഹല ഖുർഷിദ, നാഗവേണി, ഖദീജത്ത് സ മീന, അലീമത്ത് ഷബൂമാ, ധന്യശ്രീ, ശിവാനി ഡി.കെ, വിദ്യാലക്ഷ്മി, മനീസത്ത് സഫ്വാന.
keyword : Ghss-Kumhala-students-shine-in-SSLC-result