കാസര്‍കോട്, (മെയ് 25, 2019, www.kumblavartha.com) ● കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. അറസ്റ്റ് ചെയ്തു. നെക്രാജെ പൈക്ക കുഞ്ഞിപ്പാറയിലെ മുഹമ്മദ് ജുനൈസിനെ(26)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യാണ് ഇയാൾ പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ പാടി കോലാച്ചിയടുക്കം റോഡില്‍ സംശയസാഹചര്യത്തില്‍ കണ്ട ഓട്ടോറിക്ഷ പോലീസ് പരിശോധിച്ചപ്പോള്‍ 205 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ജുനൈസ് അറസ്റ്റിലായത്. 2017ല്‍ നോര്‍ത്ത് ബെണ്ടിച്ചാലില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ജുനൈസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
keyword : ganja-smuggling-young-man-arrested