മെഡിസിറ്റി ഹെൽത്ത് കെയറിന്റെയും കുമ്പള പ്രസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച


കുമ്പള (മെയ് 03 2019, www.kumblavartha.com) ● കുമ്പള പൊലീസ് സ്റ്റേഷൻ റോഡിൽ മുളിയടുക്ക ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന മെഡിസിറ്റി ഹെൽത്ത് കെയറിന്റെയും കുമ്പള പ്രസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ശനിയാഴ്ച മെഡിസിറ്റി ഹെൽത്ത് കെയറിൽ വച്ച് നടക്കും. 

രാവിലെ ഒമ്പതു മണിക്ക് പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പരിശോധനയ്ക്കും രോഗനിർണയ ടെസ്റ്റുകൾക്കും ഡോ. മുഹമ്മദ് സ്വാദിഖ്, ഡോ. ലിയോ എന്നിവർ നേതൃത്വം നൽകും.

തികച്ചും സൗജന്യമായി സിബിസി, സി എഫ്ടി, ടി എഫ് ടി, ആർ എഫ് ടി തുടങ്ങിയ പരിശോധകളും മരുന്ന് വിതരണവും ഉണ്ടായിരിക്കും.