കുമ്പള കുറുമ്പ യുവജന സംഘടനയുടെ സൗജന്യ കണ്ണ് പരിശോധന - തിമിര നിർണ്ണയ ക്യാമ്പ് മെയ് 26ന്


കുമ്പള, (മെയ് 20, 2019, www.kumblavartha.com) ● കുമ്പള കടപ്പുറം കുറുമ്പ യുവജന സംഘടനയുടെ നേതൃത്വത്തിൽ കാസറഗോഡിലെ ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷന്റെയും ideal ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ കുമ്പള യുടെയും സഹകരണത്തോട് കൂടി സൗജന്യ തിമിര നിർണ്ണയ കണ്ണ് പരിശോധന ക്യാമ്പും പ്രഷർ, ഷുഗർ പരിശോധന ക്യാമ്പും ഈ വരുന്ന 26 മേയ് 2019 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്കു 1.00 മണി വരെ കുമ്പള കൊയ്‌പ്പാടി കടപ്പുറം ശ്രീ കുറുമ്പ ക്ഷേത്രത്തിനു പടിഞ്ഞാറു വശം നടത്തപ്പെടുന്നു.
ക്യാമ്പിൽ കാസറഗോട്ടെ പ്രശസ്ത നേത്ര രോഗ വിദഗ്ദൻ ഡോ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും ക്യാമ്പിൽ പരിശോധനക്ക് വിധേയമായവർക്കു 30% കിഴിവിൽ തിമിര ശസ്ത്രക്രിയ ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു. കൂടാതെ ക്യാമ്പിൽ കുറഞ്ഞ വിലയ്ക്ക് നൽകുന്ന കണ്ണടകൾ 25% അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാവുന്നതും ഡോക്ടർ രോഗികൾക്ക് നിർദേശിക്കുന്ന ലഭ്യമാകുന്ന മരുന്നുകൾ ക്യാമ്പിൽ വെച്ചു സൗജന്യമായി വിതരണം ചെയ്യും. കുമ്പള പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പുണ്ടരികാക്ഷ ക്യാമ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
keyword : free-eye-test-and-cataract-Checkup-on-may-26-at-Kumbala