കുമ്പളയിൽ നിന്നും കാണാതായ ഭർതൃമതിയെ പയ്യന്നൂരിൽ മറ്റൊരു യുവാവിനോടൊപ്പം കണ്ടെത്തി.


കുമ്പള (മെയ് 03 2019, www.kumblavartha.com) ● കാണാതായ ഭർതൃമതിയെ പയ്യന്നൂരിൽ കണ്ടെത്തി. കുക്കാറിലെ ഹമീദിന്റെ ഭാര്യയും ആറും നാലും പ്രായമുള്ള പെൺകുട്ടികളുടെ മാതാവുമായ ആയിശത്ത് ശബാനയെ (25) ആണ് പയ്യന്നൂരിൽ കണ്ടെത്തിയത്.

ഗർഭിണിയായ ഭാര്യയും രണ്ട് കുട്ടികളുടെ പിതാവുമായ കാങ്കോലിലെ ശരീഫിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. ഏപ്രിൽ 25ന് കുഞ്ചത്തൂരിൽ സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് ശബാന പോയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.