അഡൂർ വനത്തിൽ മനുഷ്യന്റെ തുടയേല്ലും വസ്ത്രവും കണ്ടെത്തി


അഡൂര്‍, (മെയ് 18, 2019, www.kumblavartha.com) ●പരപ്പ നൂജിബെട്ടു പൊക്ലമൂലയിലെ വനമേഖലയില്‍ നിന്ന് കണ്ടെത്തിയ തുടയെല്ലും വസ്ത്രവും കണ്ടെത്തി .ഇതു വിദഗ്ധ പരിശോധനക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച്ചയാണ് തുടയെല്ല് കണ്ടെത്തിയത്. ദേലമ്പാടി മയ്യള സ്വദേശി തേനെടുക്കുന്നതിനായി വനത്തിലെത്തിയപ്പോഴാണ് തുടയെല്ല് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും ആദൂര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് തുടയെല്ല് പരിശോധനക്കയച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ തുടയെല്ല് കണ്ട സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ പഴയൊരു ഷര്‍ട്ട് കണ്ടെത്തി. ഈ ഷര്‍ട്ട് ഒരു വര്‍ഷം മുമ്പ് നൂജിബെട്ടുവില്‍ നിന്ന് കാണാതായ ശശിധരയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടയെല്ല് ശശിധരയുടേതാണെന്നാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് ഡി.എന്‍.എ സാമ്പിള്‍ പരിശോധനക്കയച്ചു. പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ തുടയെല്ല് ആരുടേതാണെന്ന് സ്ഥിരീകരിക്കാനാവൂ. വലതുകാലിന്റെ തുടയെല്ലാണ് ലഭിച്ചത്. വനമേഖലയില്‍ വീണ്ടും പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
keyword : found-mans-cloths-adoor-forest