യാത്രയയപ്പ് നൽകി


കാസറഗോഡ്, (മെയ് 17 2019, www.kumblavartha.com) ● സർവ്വീസിൽ നിന്നും വിരമിച്ച കാസറഗോഡ് ജില്ലാ ടൂറിസം ഓഫീസിലെ മുൻ അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ വി എസ് ബാബുരാജിന് യാത്രയയപ്പ് നൽകി. കാസറഗോഡ് ജില്ലാ ഓഫീസിന്റെ സ്നേഹോപഹാരം കോഴിക്കോട് മേഖല മുൻ റീജിയണൽ ജോയിന്റ് ഡയറക്ടർ എം വി കുഞ്ഞിരാമൻ സമ്മാനിച്ചു. എ.ടി.ഐ.ഒ  ബാബുമഹേന്ദ്രൻ, പ്രൊജക്ട് എഞ്ചിനീയർ ഷംന ടി,  ടി കെ അൻവർ പ്രസംഗിച്ചു ബാബുരാജ് വി എസ് മറുപടി പ്രസംഗം നടത്തി.

ഫോട്ടോ അടിക്കുറിപ്പ് : സർവ്വീസിൽ നിന്നും വിരമിച്ച കാസറഗോഡ് ജില്ലാ ടൂറിസം ഓഫീസിലെ മുൻ അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ വി എസ് ബാബുരാജിന് കാസറഗോഡ് ജില്ലാ ഓഫീസിന്റെ സ്നേഹോപഹാരം കോഴിക്കോട് മേഖല മുൻ റീജിയണൽ ജോയിന്റ് ഡയറക്ടർ എം വി കുഞ്ഞിരാമൻ സമ്മാനിക്കുന്നു.
keyword : farewell