അവയവ ദാനത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് ചന്ദ്രശേഖരയുടെ കുടുംബം


കാസറഗോഡ്, (മെയ് 18, 2019, www.kumblavartha.com) ●ഗൃഹനാഥന്റെ മരണത്തിലും പതറാതെ അവയവദാനം നടത്തി സമൂഹത്തിന് മാതൃകയായി. 50 വയസുള്ള മുള്ളരിയയിലെ പിഗ്മി ഏജൻറ് മുണ്ടോൾ പിണ്ടിക്കൊല്ലിയിലെ ചന്ദ്രശേഖരയുടെ കുടുംബമാണ് അവയവദാനത്തിന്റെ മഹത്വം മനസ്സിലാക്കി മാതൃകയായത്.കൊല്ലം കരീപ്ര ചൂരപൊയ്ക,  കഴിഞ്ഞ 11ാം തീയതിയാണ് നുള്ളിപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച് 17 ന് വ്യാഴാഴ്ച  മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബം  അവയവങ്ങൾ ദാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയദാനങ്ങള്‍ ഏകോപിക്കുന്ന ഏജന്‍സിയായ മൃതസഞ്ജീവനി ഉദ്യോഗസ്ഥര്‍ അവയദാനത്തിന്റെ പ്രാധാന്യം കുടുംബാംഗങ്ങളെ അറിയിക്കുകയും, അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയുമായിരുന്നു.

കരള്‍, ആസ്റ്റര്‍ മണിപ്പാൽ കെ.എം.സി.യിലെ  രോഗിക്കും, ഒരു വൃക്ക ഇദ്ദേഹം ചികിത്സയിലായിരുന്ന ഇന്ദിരാ ഹോസ്പിറ്റലിലെ രോഗിക്കും  കണ്ണുകള്‍ കെ.എം.സി. യിലുമാണ്   ദാനം നല്‍കിയത്.
നാഗവേണിയാണ് ഭാര്യ. ഏക മകൾ സിഞ്ജാന.

keyword : family-of-chandrashekara-recognizes-greatness-organs-donation