കലാകാരന്മാർക്കിടയിലെ കാരുണ്യത്തിന്റെ മുഖമായിരുന്നു എരഞ്ഞോളി മൂസ; കല്ലട്ര മാഹിൻ ഹാജി


കുമ്പള, (മെയ് 11 2019, www.kumblavartha.com) ●കലാകാരന്മാർക്കിടയിലെ കാരുണ്യത്തിന്റെ മുഖമായിരുന്ന എരഞ്ഞോളി മൂസ എന്നും വളർന്നു വരുന്ന കലാകാരന്മാരെ കണ്ടെത്തി നാടിനും സമൂഹത്തിനും ഗുണകരമാകുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച പ്രതിഭാധനനും നിസ്വാർത്ഥനുമായ മനുഷ്യസ്നേഹി കൂടിയായിരുന്നു എരഞ്ഞോളി മൂസായെന്നും വാണിജ്യ പ്രമുഖനും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി. ദുബായ് മലബാർ കലാ സാംസ്കാരിക വേദി കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച എരഞ്ഞോളി മൂസ അനുസ്മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ് അദ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചയിതാവും എഴുത്തുകാരനുമായ ശുകൂർ ഉടുമ്പുംതല അനുസ്മരണ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് ഗായകരായ ഇസ്മായിൽ തളങ്കര, നവാസ് കാസർഗോഡ്, സാമൂഹ്യ സംകാരിക വാണിജ്യ മാധ്യമ രംഗത്തെ പ്രമുഖരായ ലക്ഷ്മണ പ്രഭു, അൻവർ സാദത്ത് കോളിയടുക്കം, സത്താർ  ആരിക്കാടി, ബിഎൻ മുഹമ്മദലി, സുരേന്ദ്രൻ, അബ്ദുല്ല കാരവൽ, ലത്തീഫ് കുമ്പള, ലത്തീഫ്, സത്താർ മാസ്റ്റർ, സിദ്ദിഖ് ദണ്ഡഗോളി  എന്നിവർ പ്രസംഗിച്ചു. ശരീഫ് കോട്ട നന്ദി പറഞ്ഞു.
keyword : face-of-mercy-among-artists-eranjoli-Moosa-Kallatra-Mahin-Haji