ഏണിയിൽ നിന്നും വീണ് തൊഴിലാളി മരിച്ചു


കുമ്പള (മെയ് 03 2019, www.kumblavartha.com) ● ഏണിയിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കർണാടക ഗഡക് ഷിരിട്ടി താലൂക്കിലെ സുരണാകി ഗ്രാമത്തിൽ ഇമാം സാബിന്റെ മകൻ ഹുസൈൻ സാബ് (33) ആണ് മരിച്ചത്.

സീതാംഗോളി കിംഫ്ര വ്യവസായ പാർക്കിൽ ബിൽഡ്മേറ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം. ഏണി വച്ച് മുകളിൽ ഫിറ്റിങ് പണികൾ ചെയ്തു കൊണ്ടിരിക്കെ കാൽ തെറ്റി വീഴുകയായിരുന്നുവത്രെ. പൊലീസ് സ്ഥലത്തെത്തി ജഢം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.