കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു


മംഗളൂറു / കുമ്പള , (മെയ് 25 2019, www.kumblavartha.com) ●  കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ മുങ്ങി മരിച്ചു. കുമ്പള മാവിനകട്ടയിൽ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രൻ - വാരിജ ദമ്പതികളുടെ മകൻ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടിൽ പോയതായിരുന്നു അജിത്ത്. കുളിച്ചു കൊണ്ടിരിക്കെ മുങ്ങിയ കുമ്പള നായിക്കാപ്പിലെ മനീഷിനെ(14) രക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കുട്ടിയെയും അജിത്തിനെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇരുവരും ആശുപ്ത്രിയിലെത്തുമ്പഴേക്കും മരണപ്പെട്ടിരുന്നു.

അജിത്തിന്റെ ആകസ്മിക മരണം കുമ്പളയെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് വരും. മനിതയാണ് അജിത്തിന്റെ ഭാര്യ.
drowns-dies-dyfi-local-leader-kumbla