കുമ്പളയിലെ ഡോക്ടർ അഹമ്മദ് ബഷീർ നിര്യാതനായി


കുമ്പള : (മെയ് 18  2019, www.kumblavartha.com) ● കുമ്പളയിലെ ഡോക്ടർ അഹമ്മദ് ബഷീർ (74) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെത്തുടർന്ന്  ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശുപത്രിയിലായിരുന്ന അദ്ദേഹം ശനിയാഴ്ചരാവിലെയോടെ മരണപ്പെടുകയായിരുന്നു.
ദീർഘ കാലം കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടർ ബഷീർ സർക്കാർ സർവീസിൽ  നിന്നും വിരമച്ച  ശേഷം കുമ്പള ബദിയഡ്ക്ക റോഡിലുള്ള ബി എം എ  ഹെൽത്ത് സെന്ററിന്റെ മാനേജിങ് ഡിയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കാസറഗോഡ് മല്ലം സ്വദേശിയായ ഇദ്ദേഹം നാൽപ്പതു വർഷത്തോളമായി കുമ്പളയിലായിരുന്നു പ്രാക്റ്റീസ് ചെയ്തിരുന്നത്.
ഭാര്യ : കെ.വി. ഫാത്തിമ്മ, മക്കൾ: മുഹമ്മദ് മുനവ്വർ, ഡോക്ടർ മുബീന, മരുമക്കൾ: സൽമ ശെറീൻ, ഡോ: ഇർഫാൻ.
മയ്യിത്ത് ഒൻപതു മണിയോടെ മാവിനക്കട്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഉച്ചയോടെ മലത്തെ കുടുംബ വീട്ടിലെത്തിച്ച ശേഷം മല്ലം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
keyword : docter-ahammed-basheer-died