ജില്ലാതല സ്കൂൾ പ്രവേശനാത്സവം ജൂൺ 3 ന് ജി.എച്ച്.എസ്.എസ് ബന്തടുക്കയിൽ


ബന്തടുക്ക, (മെയ് 28, 2019, www.kumblavartha.com) ● ഈ വർഷത്തെ കാസറഗോഡ് ജില്ലാ സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് ജി.എച്ച്.എസ് എസ് ബന്തടുക്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഇന്ന് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.എം നാരായണന്റെ അധ്യക്ഷതയിൽ  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി. ഓമന രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലിസി തോമസ്, മെമ്പർമാരായ ധർമ്മാവതി, സുനീഷ് ജോസഫ്,രഞ്ജിനി കെ.ആർ, കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ. നന്ദികേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അഗസ്റ്റിൻ ബർണാഡ്, പൊതുവിദ്യാഭ്യാസ യജ്ഞ ജില്ലാ കോ ഓർഡിനേറ്റർ ദിലീപ് കുമാർ, ജില്ലാ പ്രൊജക്ട് ഓഫീസർ വേണുഗോപാൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ . കെ.ആർ വേണു, പ്രിൻസിപ്പൽ ശ്രീമതി.ഗിരിജ.കെ.കെ, ഹെഡ്മിസ്ട്രസ് ശ്രീമതി. വീണ .കെ , ബലരാമൻ നമ്പ്യാർ, കമലാക്ഷൻ ചൂരിത്തോട്, ചരൺ കുമാർ, ഉമ്മർ എം.എ, മാധവി രാജൻ, തോമസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
keyword : district-level-entry-feast-ghss-bandadukka-june-30