ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളിലെ ദേശീയപാതയോരത്തെ മാലിന്യം സീതാംഗോളിയിൽ സംസ്കരിക്കാൻ നിർദ്ദേശം: നാട്ടുകാരിൽ പ്രതിഷേധം പടരുന്നു


കാസർഗോഡ്, (മെയ് 08 2019, www.kumblavartha.com) ● സംസ്ഥാനത്തെ ദേശിയ-സംസ്ഥാന  പാതകളുടെ  വശങ്ങളിലുള്ള കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വിവിധ  വകുപ്പുകളെയും  ഏജൻസികളെയും ഉപയോഗിച്ചു കൊണ്ട് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം തീരുമാണിച്ചിരിക്കുകയാണ്. കാരട്ക്ക ബ്ലോക്ക് പഞ്ചായത്ത്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്, കാസർഗോഡ് മുൻസിപ്പാലിറ്റി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നീ പഞ്ചായത്ത് പരിധിയിലുള്ള 17 പഞ്ചായത്തുകളുടെയും കാസർഗോഡ് നഗർസഭയുടെയും  മാലിന്യം പുത്തിഗെ പഞ്ചായത്തിലെ കിൻഫ്രയുടെ സർക്കാർ സ്‌ഥലത്ത്‌ നിക്ഷേപിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവിധ സർക്കാർ സന്നദ്ധ സംയടനകളെ സഹകരിപ്പിച്ച് ഈ പ്രദേശങ്ങളിലെ മാലിന്യങ്ങളെല്ലാം സീതാംഗോളിയിലെ കിൻഫ്രയുടെ സ്ഥലത്തെത്തിക്കാൻ ജില്ലാ ഭരണ സമിതി മെയ് ആറിന് ഇറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

ഇതിനെതിരെ സീതാംഗോളിയിലെയും പുത്തിഗെ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെയും പൊതുജനങ്ങളും ജന പ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്, 
കണ്ണൂർ ജുമാ മസ്ജിദും  പള്ളിയും അനന്തപുര ക്ഷേത്രവും  ഹരിജൻ കോളനിയും നിർദ്ദിഷ്ഠ സംസ്കരണ സ്ഥലത്ത് നിന്നും അഞ്ഞൂറു മീറ്ററിൽ കുറഞ്ഞ ദൂരത്തിലാണ് . കലക്ടർ ഇറക്കിയ കുറിപ്പിൽ ജനവാസമില്ലാത്ത സ്ഥലമെന്ന് പറയുന്നുണ്ടെങ്കിൽ നിരവധി വീടുകൾ പ്രദേശത്തണ്ടെനതാണ് വാസ്തവം.
ഈ തീരുമാനം പുന്ന പരിശോധിക്കണമെന്ന് ക്ഷേത്രം ഭാരവാഹികളും പള്ളിക്കമ്മിറ്റി ഭാരവാഹികളും പറയുന്നു.
ഇത്തരത്തിൽ മാലിന്യ നിക്ഷേപത്തിന് ഒരു കൂടിയാലോചനയും കൂടാതെ പഞ്ചായത്തിലെ പ്രദേശം തിരഞ്ഞെടുക്കപ്പെട്ടതിൽ പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധവുമായി രം ഗ ത്തെത്തി.
പുത്തിഗെ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് ആണ്  അത്തരം ഒരു പഞ്ചയത്തിനെ മാലിന്യം നിക്ഷേപ്പിക്കുവാനുള്ള ഇടമായി തിരഞ്ഞെടുത്ത അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്ന്  പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ബി, മുഹമ്മദ് പറഞ്ഞു.  ഈ തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാർണമെന്നും മറ്റൊരു വിളപ്പിൽ ശാലയോ കേളുഗുഡ്ഡെയോ ആയി പുത്തിഗെ പഞ്ചായത്തിനെ ആക്കിമാറ്ററുതെന്നു സൂജിപ്പിക്കുന്നു.
പ്രസിഡന്റ് പുത്തിഗെ ഗ്രാമ പഞ്ചായത്ത്.
keyword :  district-17-Local-Institutions-National-Highway-Waste-seethangoli-Suggestion-cremate