ചേരൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു സുന്നി പ്രവർത്തകൻ അഷ്റഫ്‌ മേനങ്കോടാ (37)ണ് മരിച്ചത്


കാസർകോട്, (മെയ് 21, 2019, www.kumblavartha.com) ● കാസർകോട് ചേരൂർ മേനങ്കോട്ടെ കാനത്തിൽ മൂല അബ്ബാസിന്റെയും നഫീസയുടെയും മകൻ അഷ്റഫ് മേനങ്കോട് (36) ഷാർജയിൽ വെച്ച് മരണപ്പെട്ടു. ഹൃദയാഘാതത്തെത്തുടർന്നാണ്  മരണം സംഭവിച്ചത്.
തിങ്കളാഴ്ച്ച നോമ്പ് തുറന്നതിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന അശ്റഫ്.വൈകിയും ഉണരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു.
സജീവ സുന്നി പ്രവർത്തകനായിരുന്നു.
ഭാര്യ ഹാജറ. രണ്ട്  കുട്ടികളുണ്ട്.
ഷാർജ കുവൈത്ത് ഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ മുഹിമ്മാത്ത്, സാദിയ ഷാർജ കമ്മിറ്റിയംഗങ്ങളും കുവൈറ്റ് ഹോസ്പിറ്റലിലെത്തി അഷ്റഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
keyword : died-sunni-activist-cherur-native-sharja-heart-attack