മുഹമ്മദലി കൊപ്പളം അന്തരിച്ചു


മൊഗ്രാൽ, (മെയ് 19, 2019, www.kumblavartha.com) ●കവിയും, എഴുത്തുകാരനുമായ മുഹമ്മദലി കൊപ്പളം (80) അന്തരിച്ചു. വാർധക്യ  സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി മുഹമ്മദലി കൊപ്പളം ചികിത്സയിൽ വീട്ടിൽ വി  ശ്രമിച്ചു വരവെ  ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

കൊല്ലം സ്വദേശിയായ മുഹമ്മദ് അലി മൊഗ്രാലിൽ  സ്ഥിരതാമസമാക്കിയിട്ട്  വർഷങ്ങളോളമായി. ഭാര്യ ബീഫാത്തിമ അസുഖം മൂലം മൂന്നുവർഷം മുമ്പ് മരണപ്പെട്ടതോടെ തീർത്തും ഒറ്റപ്പെടലിന്ടെ  വേദനയിലായിരുന്നു മുഹമ്മദാലി. മുഹമ്മദലി- ബീഫാത്തിമ ദമ്പതികൾക്ക് മക്കളില്ല. 

തൻറെ ജീവിതാനുഭവങ്ങൾ എല്ലാം കവിതകളിലൂടെയും, നോവലുകളിലൂടെയും പുനർജനിപ്പിച്ചു അത് പുസ്തകരൂപത്തിൽ ആക്കുകയായിരുന്നു മുഹമ്മദലി കൊപ്പളം എന്ന എഴുത്തുകാരൻ ചെയ്തിരുന്നത്. മൊഗ്രാൽ  ദേശീയ വേദി പ്രവർത്തകരുടെ സഹായത്തോടെ ഇത് പ്രകാശനം ചെയ്യുകയും ഇതുവഴിമുഹമ്മദ് അലി എന്ന  സാഹിത്യകാരനെ പുറംലോകം അറിയാൻ തുടങ്ങി. ഇതിനകം നോവലുകളും കവിതാസമാഹാരങ്ങളുമായി   നാലോളം പുസ്തകങ്ങൾ മുഹമ്മദലി യുടേതായി പുറത്തിറക്കിയിരുന്നു.
കൊല്ലം അയിത്താൽ സ്വദേശി  ഷാഹുൽഹമീദ് ഏക സഹോദരൻ.
keyword : died-koppalam-muhammadali