സി പി എം പ്രവർത്തകന്റെ വീടിനും കാറിനും കരി ഓയിലൊഴിച്ചു


കുമ്പള, (മെയ് 30, 2019, www.kumblavartha.com) ● സി പി എം പ്രവർത്തകന്റെ വീടിനും കാറിനും കരി ഓയിലൊഴിച്ചു. സി പി എം ബൂത്ത് കമ്മിറ്റി കൺവീനറും ഡി വൈ എഫ് ഐ കുമ്പള വില്ലേജ് ട്രഷററുമായ  കഞ്ചിക്കട്ടയിലെ കീർത്തി ജോസഫിന്റെ വീടിനു നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന്റെ മതിലിലും, ചുറ്റുമതിലിലും ആൾട്ടോ കാറിലുമാണ് കരി ഓയിലൊഴിച്ചത്. 
 കളത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് രാത്രി മടങ്ങിയെത്തുമ്പോൾ കരി ഓയിലൊഴിച്ച നിലയിലായിരുന്നുവെന്ന് കീർത്തി ജോസഫ് കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
keyword : cpm-activist-home-and-car-black-oil