കളിക്കിടെ കുട്ടികൾ ഒച്ചവെച്ചു; മംഗളുരുവിൽ അച്ഛൻ മക്കളെ വെട്ടിപ്പരുക്കേൽപിച്ചു


മംഗളുരു, (മെയ് 06 2019, www.kumblavartha.com) ● ഒച്ചവെച്ചതിന് യുവാവ് നാലും ആറും വയസ് പ്രായുള്ള മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. മംഗളൂരു ശക്തി നഗറിലെ പ്രീതി നഗർ വീട്ടിലെ ദേവരാജ് എന്ന അണ്ണു (40) ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂൾ അവധിക്കാല മായതിനാൽ വീട്ടിന് മുന്നിലെ പറമ്പിൽ ദേവരാജിന്റെ രണ്ടു മക്കളും അയൽപക്കത്തെ കുട്ടികളുമൊത്ത് കളിക്കുകയായിരുന്നു. ഇതിനിടയിൽ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ദേവരാജ് കത്തിയുമായി ഒച്ച വെക്കുന്നതാരാണെന്ന് ആകേശിച്ചു കൊണ്ട്  കുട്ടികളുടെ നേരെ പാഞ്ഞടുത്തു. മറ്റു വീട്ടിലെ കുട്ടികൾ ഓടിപ്പോയി, എന്നാൽ ദേവരാജിന്റെ മക്കളായ ഹാർദിക് (4) ചിരാഗ് (9) എന്നിവർ ഇയാളുടെ മുന്നിലകപ്പെട്ടു. തന്റെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാൾ ഇവരുടെ കാലിലും തലയിലും മുഖത്തും വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് നോക്കിയ അയൽക്കാർ ചോരയിൽ കുളിച്ച കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചു. രണ്ടു കുട്ടികളും ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്. കൻകനാടി പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
keyword : children-shouted-game-Father-injured-Mangalore