മഞ്ചേശ്വരത്ത് ബൈക്കപകടം വിദ്യാർത്ഥി മരിച്ചു


മഞ്ചേശ്വരത്ത് (മെയ് 01 2019, www.kumblavartha.com) ● ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചുകൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് വെച്ച് ബുധനാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം.

തളങ്കര ഖാസിലേനിലെ ഗള്‍ഫുകാരനായ ബഷീര്‍ - സബരി ദമ്പതികളുടെ മകനാണ്. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുകയായിരുന്നു അബൂബക്കര്‍. അബൂബക്കറിന് മൂന്ന് സഹോദരിമാരുണ്ട്.