കളത്തൂരിൽ നിന്നും പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ വാഹനത്തെ വിട്ട്ളയിലും തടഞ്ഞു അക്രമത്തിൽ എസ് ഐ ക്ക് പരിക്ക്


വിട്ള, (മെയ് 14 2019, www.kumblavartha.com) ● തിങ്കളാഴ്ച സന്ധ്യയോടെ കളത്തൂരിലെ ഒരു പെൺകുട്ടിയുമായി പോവുകയും ബന്തിയോടും ഉപ്പളയിലും വെച്ച് നാട്ടുകാർ തടയുകയും ചെയ്ത കാറിന് വിട്ളയിലും സമാന അനുഭവം. ഉപ്പളയിൽ കാറു തടഞ്ഞതിനെത്തുടർന്ന് മറ്റൊരു ബൊലേറെയിൽ രക്ഷപ്പെട്ട യുവതിയും യുവാവും പെർള  വഴി വിട്ളയിലേക്കാണ് പോയത്. എന്നാൽ വിട്ളയെത്താറായപ്പോൾ ഒരു കൂട്ടം ബൊലേറെയെ പിന്തടർന്നു.
യുവതിയെ കടത്തിക്കൊണ്ടു വരുന്നതായി നേരത്തെ വിവരം കിട്ടി സംഘടിച്ചതായിരുന്നു ഇവർ. അന്യ മതത്തിൽ പെട്ട യുവതിയെയാണ് തട്ടിക്കൊണ്ട് വരുന്നതെന്ന വ്യാജ പ്രചരണമന്ന് ഇങ്ങനെ സംഘടിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. പെർള റോഡിൽ നിന്നും വിട്ളയിലേക്ക് വരികയായിരുന്ന ബൊലെ നെയെ ഇവർ തടഞ്ഞെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് ആളുകൾ ബൈക്കിലും കാറിലുമായി ഇവരെ പിന്തുടർന്നു.
ഇതേ സമയം പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് ഫോൺ ചെയ്തു ഒരു സംഘം ആളുകളെ വിളിച്ചു വരുത്തി.
അതിനിടെ ഇവരെ പിന്താ ർന്നെത്തിയ സംഘം ബൊലേനോ യെ തടയുകയും വാഹനത്തിലുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതേ സമയം യുവാവ് വിളിച്ചു വരുത്തിയ സംഘവും എത്തിയതോടെ സംഘർഷമായി. തുടർന്ന് ബണ്ട്വാൾ പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. സംഘർഷത്തിലുൾപ്പെട്ടവർ വാഹനങ്ങൾ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ലാത്തിച്ചാർജിനിടയിൽ നിടയിൽ എസ്.ഐ ക്ക് പരിക്കേൽക്കുകയും ചെയ്തു. 30 ബൈക്കുകളും പത്തു കാറുകളും സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബദിയഡുക്ക പോലീസിന്റെ ഒരു സംഘവും സംഭവ സ്ഥലത്തെത്തി.
യുവതിയെ കടത്തിക്കൊണ്ട് പോയതിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. എന്നാൽ സംഘർഷുണ്ടാക്കിയതിനും വാഹനനിയമങ്ങൾ ലംഘിച്ചതിനും മഞ്ചേശ്വരം പോലീസും ബണ്ട്വാൾ പോലീസും കേസെടുത്തിട്ടുണ്ട്.
keyword : attempt-kidnap-girl-vehicle-block-patla-injured-si