ഉപ്പള / പച്ചമ്പള, (മെയ് 13 2019, www.kumblavartha.com) ● വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പെർമുദയിലെ ഒരു വീട്ടിൽ നിന്നും തിങ്കളാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് സംഭവം.
സ്വിഫ്റ്റ് കാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ വിവരമറിഞ്ഞ് ബന്തിയോട്ട് വെച്ച് നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വിഫ്റ്റ് കാർ തടയാൻ നിന്ന നാട്ടുകാരെ വകവെക്കാതെ മുന്നോട്ട് പോയി. അതിനിടെ കാർ മറ്റു രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും മുൻപിലെ ഗ്ലാസ് തകരുകയും ചെയ്തു.
എന്നാൽ ഉപ്പളയിലെത്തിയ കാറിനെ അവിടെ വെച്ച് മറ്റൊരു കൂട്ടം ആൾക്കാർ തടഞ്ഞു.
കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. നാട്ടുകാർ കാർ അടിച്ചു തകർത്തു . മഞ്ചശ്വരം പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ വിരട്ടിയോടിച്ചു. സംഘർഷാവസ്ഥക്ക് അയവ് വന്നിട്ടില്ല. കൂടുതൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം യുവതിക്കൊപ്പം ഒരു കുട്ടിയുമുണ്ടായതായി സൂചനയുണ്ട്.
keyword : attempt-kidnap-car-uppala