പത്തു കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയെ റയിൽവേ പോലീസ് പിടികൂടി


ഷൊർണൂർ (മെയ് 03 2019, www.kumblavartha.com) ● പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിൽ. ഉപ്പള മൂസോടി ശാരദ നഗറിലെ കിരണി(25)നെയാണ് റയിൽവെ പോലീസിന്റെ പ്രതേക സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ആന്ധ്രായിൽ നിന്ന് ആലപ്പി ധൻബദ് എക്സ്പ്രെസ്സിൽ കൊണ്ട് വന്ന കഞ്ചാവ് ഒറ്റപ്പാലത്ത് ഇറക്കി കോയമ്പത്തൂർ കണ്ണൂർ പാസ്സഞ്ചറിൽ ട്രെയിനിൽ കയറ്റിയതായിരുന്നു കഞ്ചാവെന്ന് റെയിൽ‌വേ പോലിസ് പറഞ്ഞു.