മൂന്ന് കിലോ കഞ്ചാവുമായി കാസറഗോഡ് സ്വദേശി കൊച്ചിയിൽ പിടിയിൽ


കൊച്ചി, (മെയ് 06 2019, www.kumblavartha.com) ●മൂന്നു കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി ആലുവയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുര്‍ റസാഖ് (34) ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം പള്ളുരുത്തി പരോടത്ത് പറമ്പില്‍ അഷ്‌കര്‍ (32) എന്നയാളെയും പിടികൂടിയിട്ടുണ്ട്. അഷ്കറിന്റെ കയ്യിൽ നിന്നും രണ്ട് കിലോ കഞ്ചാവും  എക്‌സൈസ്  പിടികൂടി. ആന്ധ്രയിൽ വിന്നും വൻ തോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണത്രെ ഇവർ. ഇന്‍സ്‌പെക്ടര്‍ പി എസ് സുജിതിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
 റസാഖിനെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും അഷ്‌കറിനെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ആന്ധ്രയില്‍ നിന്നു പാഴ്‌സല്‍ സര്‍വീസ് വഴി കഞ്ചാവ് വരുത്തി ഇടനിലക്കാര്‍ മുഖേന ചില്ലറ വില്‍പന നടത്തുന്നവരാണെന്ന് ഇവര്‍ ചെയ്തുവന്നിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. എക്‌സൈസ് ഉദ്യോഗസ്ഥരായ വി എം ഹാരിസ്, സുരേഷ് കുമാര്‍, സലീം യൂസഫ്, സിദ്ധാര്‍ത്ഥ്, പ്രദീപ്, ഷാബു, റൈബി, ഉമ്മര്‍, സുനീഷ് കുമാര്‍, സജോ വര്‍ഗീസ്, അഫ്‌സല്‍ എന്നിവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.
keyword :arrested-two-people-included-kasaragod-native-with-ganja