കുന്നിൽ വുമൻസ് കോളേജിന്റെ കീഴിൽ പാരാമെഡിക്കൽ - ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകൾ ഈ വർഷം മുതൽ


കുമ്പള, (മെയ് 30, 2019, www.kumblavartha.com) ●വിദ്യാഭ്യാസ രംഗത്ത്‍ 27 വർഷത്തെ പാരമ്പര്യമുള്ള കുനിൽ എഡ്യൂകേഷനും, യു. കെ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ജി.പി എഡ്യൂക്കേഷനും സംയുക്തമായി രണ്ട് പുതു സംരംഭങ്ങൾ പരിചയപ്പെടുത്തുന്നു.
നൂറു ശതമാനം ജോലി സാധ്യതയുള്ള ഡിപ്ളോമ  ഇൻ പ്രൈമറി എഡ്യൂക്കേഷൻ (Diploma In Primary Education), ഡിപ്ലോമ ഇൻ മോണ്ടസ്സറി ആൻഡ് ചൈൽഡ് എഡ്യൂക്കേഷൻ (Diploma in Montessori and Child Education) തുടങ്ങിയ അധ്യാപന കോഴ്സുകൾ ഉൾക്കൊള്ളുന്ന Kunil GP Academy for Education and Teaching ആണ് ഒന്നാമത്തേത്‌.
വളരെ പ്രാധാന്യമുള്ള കോഴ്സുകൾ എന്നതിന് പുറമെ എല്ലാ പ്രാക്ടിക്കൽ വർക്കുകളും സി. ബി. എസ്. ഇ സ്കൂളിൽ തന്നെയായിരിക്കും നടത്തപ്പെടുക എന്നതും സി. ബി. എസ്. ഇ സ്കൂളുകളിൽ പരിചയം നേടാൻ അവസരം ലഭിക്കുമെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കുനിൽ GP Academy യുടെ മറ്റൊരു സംരംഭമാണ് Kunil GP academy for Medical Science.
ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ, എക്സ്റേ ടെക്‌നിഷ്യൻ തുടങ്ങിയ കോഴ്സുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. കേന്ദ്ര ഗവണ്മെന്റ് അംഗീകൃതവും വളരെ ഫലപ്രദവും ജോലിസാധ്യത കൂടുതലുള്ളവയുമാണ്  ഈ കോഴ്സുകൾ. 
കുനിൽ എഡുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ : ഫഖ്‌റുദ്ദീൻ കുനിൽ, GP എഡ്യൂക്കേഷൻ ചെയർമാൻ സഹീർ, സെന്റർ മാനേജർ വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.
keyword : Under-kunnil-Womans-College-Paramedical-Teachers-Training-Course-from-this-year