കുമ്പളയിൽ കെ ജി എൻ കൂട്ടായ്മയുടെ കുടിവെള്ള വിതരണം അമ്പതു ദിവസം പിന്നിട്ടു


കുമ്പള, (മെയ് 18, 2019, www.kumblavartha.com) ● കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ ആരിക്കാടിയിലെ കെ ജി എൻ കൂട്ടായ്മ നടത്തി വരുന്ന കുടിവെളള വിതരണം അമ്പതു ദിവസം പിന്നിട്ടു. ലോറിയിൽ ടാങ്കുകൾ വച്ച് വെള്ളം ശേഖരിച്ച് ജലക്ഷാമം അനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിൽ എത്തിച്ച് പമ്പുവച്ച് വിതരണം ചെയ്യുകയാണ് കൂട്ടായ്മ. ദിവസേന ആറിലധികം ട്രിപ്പുകൾ ഓടി വെള്ളം ശേഖരിച്ചാണ് ആരിക്കാടി, ബംബ്രാണ, കൊടിയമ്മ, മാക്കുർ തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിന് രണ്ടോ മൂന്നോ ആൾക്കാരുടെ സേവനം ആവശ്യമായി വരുന്നു. 20,000 ലിറ്ററിലധികം വെള്ളമാണ് ദിവസവും വിതരണം ചെയ്യുന്നത്. 
ഈ ഉദ്യമത്തിന് ലോറി വാടകയും മറ്റുമായി ദിവസം നാലായിരത്തിലധികം രൂപ ചെലവ് വരുന്നതായി കൂട്ടായ്മ വെളിപ്പെടുത്തി. ഇനിയും രണ്ടാഴ്ചയിലധികം സേവനം തുടരണമെന്നും വലിയ ചെലവ് വരുന്നതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ഭാരവാഹികൾ പറഞ്ഞു.
keyword : Supply-drinking-water-Fifty-days-passed-kgn-community-kumbla