സിബിസ് യൂണിയന്‍റെ പ്രഥമ മാഗസിന്‍ '' കാല്‍പാടുകള്‍'' പ്രകാശനം ചെയ്തുഅജ്മാന്‍, (മെയ് 27, 2019, www.kumblavartha.com) ●സിബിസ് യുണിയന്‍ പുറത്തിറക്കുന്ന പ്രഥമ മാഗസിനായ '' കാല്‍പാടുകള്‍ '' അജ്മാനില്‍ പ്രകാശനം ചെയ്തു.
ഹാദിയ നാഷണല്‍ കമ്മിറ്റി അജ്മാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലറും പ്രമുഖ പണ്ഡിതനുമായ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദവി സിബിസ് ചെയര്‍മാന്‍ സമീര്‍ വടക്കേക്കാട്,വൈസ് ചെയര്‍മാന്‍ ജി എസ് ഇബ്രാഹിം കണ്‍വീനര്‍ നൗഫല്‍ ചേരൂര്‍ എന്നിവര്‍ക്ക് കോപ്പി കൈമാറിക്കൊണ്ടാണ് മാഗസിന്‍ പ്രകാശനം ചെയ്തത്.

സിബിസ് അഡ്വാന്‍സ് കോഴ്സ് വിദ്യാര്‍ത്ഥികളും മാഗസിന്‍ എഡിറ്റോറിയല്‍  ടീം അംഗങ്ങളും സിബിസ് യൂണിയന്‍ ഭാരവാഹികളും സംബന്ധിച്ചു.

ദുബായ് ഹാദിയ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് ( സിബിസ് ) എന്ന കോഴ്സില്‍ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും നിലവില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസം രൂപീകരിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സിബിസ് യൂണിയന്‍.

സിബിസ് ഉസ്താദുമാരും സിബിസ് അഡ്വാന്‍സ് കോഴ്സ് വിദ്യാര്‍ത്ഥികളും ' എഴുതിയ സൃഷ്ടികളാണ് ''കാല്‍പാടുകള്‍'' എന്ന മാഗസിന്.
keyword : Sibies-Unions-first-magazine-kalpadukal-released