സമസ്ത പൊതു പരീക്ഷ : സംസ്ഥാന തല ജേതാവിനെ INL പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.


ആലംപാടി: (മെയ് 25, 2019, www.kumblavartha.com) ●സമസ്ത ഏഴാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടി സംസ്ഥാന തലത്തിൽ ജേതാവായ ആലംപാടി നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനി ഫാത്തിമ സഫയെ  ആലംപാടി ശാഖ ഐ.എൻ.എൽ നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി സ്നേഹോപഹാരം നൽകി അനുമോദിച്ചു.ഐ. എൻ.എൽ ശാഖ പ്രസിഡന്റ്‌ മൗലവി അബ്ദുല്ല ഉപഹാരം നൽകി. അഹ്‌മദ്‌ മിഹ്റാജ്, ഗപ്പു ആലംപാടി, റാബി അബ്ദുൽ റഹ്മാൻ, അബു കളപ്പുര, റദ്ദു ചാൽക്കര, മുസ്തഫ, ഇസ്ഹാക്ക്, എന്നിവർ സംബന്ധിച്ചു.
keyword : Samastha-Public-exam-State-head-winner-INL-activists-Congratulating-house